പാർട്ടി പ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; സിപിഎം നേതാക്കൾക്കെതിരെ കേസ്
Jaihind TV News Report
Jaihind TV Web Desk
June 26, 2021
1 min read
•
Updated: June 10, 2026
കോഴിക്കോട് : സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ പീഡിപ്പിച്ച രണ്ടു സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ പതിയാരക്കര മേഖല സെക്രട്ടറി ടി.പി.ലീജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതിനുപിന്നാലെ ഇവരെ രണ്ടു പേരെയും പാർട്ടി പുറത്താക്കി.
ഭർത്താവും 2 മക്കളുമുള്ള യുവതിയാണ് പരാതിക്കാരി. മൂന്നു മാസം മുൻപ് ബാബുരാജ് വീടിന്റെ വാതിൽ തകർത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നു പരാതിയിൽ പറയുന്നു. അതിനു ശേഷം പല പ്രാവശ്യം ഭർത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തു.
പിന്നീട് തനിക്കു വഴങ്ങിയില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്താക്കാക്കുമെന്നു പറഞ്ഞ് ലിജീഷും ബലാത്സംഗം ചെയ്തെന്നാണ് പരാതി. തനിക്ക് സംരക്ഷണം നൽകണമെന്നും പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വടകര പൊലീസ് ഇൻസ്പെക്ടർക്ക് യുവതി പരാതി നൽകിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10