Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രഞ്ജൻ ഗൊഗോയി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തു

രഞ്ജൻ ഗൊഗോയി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തു
ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ഗൊഗോയിയെ നാമനിർദ്ദേശം ചെയ്തത്. ഇത് സംബന്ധിച്ച് ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. 2018 ഒക്ടോബറിൽ ജസ്റ്റിസ് ദീപക് മിശ്രയുടെ പിൻഗാമിയായാണ് ചീഫ് ജസ്റ്റിസായി ഗൊഗോയ് ചുമതലയേൽക്കുന്നത്. അയോധ്യ, ശബരിമല കേസുകളിൽ വിധി പ്രസ്താവം പുറപ്പെടുവിച്ചതിന് ശേഷമാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 2019 നവംബർ 17 നാണ് അദ്ദേഹം വിരമിച്ചത്. നാമനിർദേശം ചെയ്യപ്പെട്ട രാജ്യസഭാംഗം കെ.ടി.എസ്. തുളസി വിരമിച്ച ഒഴിവിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗൊഗോയിയെ നാമനിർദേശം ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ ബാബരി ഭൂമി തർക്കകേസിൽ വിധിപറഞ്ഞത് ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്. ശബരിമല സ്ത്രീപ്രവേശം, റഫാൽ യുദ്ധവിമാന ഇടപാട് തുടങ്ങിയ വിവാദ കേസുകളിലും വിധിപറഞ്ഞത് രഞ്ജൻ ഗൊഗോയി നേതൃത്വം നൽകിയ ബെഞ്ചായിരുന്നു. ഗൊഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ വാർത്താ സമ്മേളനം നടത്തിയത് വലിയ വിവാദമായിരുന്നു. അസം സ്വദേശിയായ ഗൊഗോയി. 2001ൽ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി. ഗൊഗോയി പഞ്ചാബ്-ഹരിയാന ഹൈകോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011-ൽ പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി. തൊട്ടടുത്തവർഷമാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്.

Related articles

See all
Popular News

"ജന്തർ മന്തർ ജനങ്ങളുടേത്, തിരിച്ചുപിടിക്കും": യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമെന്ന് ര...

Popular News

"ആദ്യം വോട്ട് കവർന്നു, ഇപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും": മോദി-ഷാ സർക്കാരിനെതിരെ ആഞ്ഞടിച...

Popular News

എസ്‌ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി? എത്ര പേരെ നാടു കടത്തി? അമിത് ഷായോട് ചോദ്യങ...

Popular News

ജന്തര്‍ മന്തറിലെ പ്രതിഷേധം: സിജെപി നേതാക്കള്‍ തീഹാര്‍ ജയിലില്‍; അഞ്ചുദിവസത്തേക്ക് റിമാന്‍ഡ...

Save your stories

Sign in