തിരുവനന്തപുരം: കയ്യിലിരിക്കുന്നതിനെ ബലമായി എടുത്ത് കൊണ്ട് പോകുന്നത് അക്രമമാണെന്ന് രമേഷ് പിഷാരടി എംഎല്എ. പാലക്കാട് റെയില്വേ ഡിവിഷനില് നിന്നും മംഗളൂരു മേഖലയെ വിഭജിക്കുവാനുള്ള കേന്ദ്ര സര്ക്കാര് നീക്കത്തിനെതിരെ ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം സഭയില് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ഡിവിഷന് വിഭജിക്കുന്നത് ജനങ്ങളുടെ ദൈനംദിന യാത്രാപ്രശ്നങ്ങളെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ നീക്കത്തില് നിന്ന് കേന്ദ്രസര്ക്കാര് എത്രയും വേഗം പിന്വാങ്ങണമെന്ന് രമേഷ് പിഷാരടി ആവശ്യപ്പെട്ടു.
'കയ്യിലിരിക്കുന്നത് എടുത്ത് കൊണ്ട് പോകുന്നത് അക്രമം'; പാലക്കാട് റെയില്വേ ഡിവിഷന് വിഭജനത്തിനെതിരെ രമേഷ് പിഷാരടി എംഎല്എ