Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കിഫ് ബി യിലും കിയാലിലും സമ്പൂർണ സിഎജി ഓഡിറ്റിംഗ് നടത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല

കിഫ് ബി യിലും കിയാലിലും സമ്പൂർണ സിഎജി ഓഡിറ്റിംഗ് നടത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന്  രമേശ് ചെന്നിത്തല
Ramesh-chennithala10 സംസ്ഥാനം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ ചെലവിൽ ഉല്ലാസയാത്ര നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ് ബി യിലും കിയാലിലും സമ്പൂർണ സിഎജി ഓഡിറ്റിംഗ് നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ വികസനം പൂർണമായും സ്തംഭിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇമെയിലിലൂടെ കിട്ടേണ്ട രേഖകൾ വാങ്ങാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം ലോകം ചുറ്റുന്നത്. ഈ യാത്ര കൊണ്ട് സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കിയാലിൽ സി എ ജി സമ്പൂർണ ഓഡിറ്റ് നടത്താൻ ഇനിയെങ്കിലും സർക്കാർ തയാറാകണം. കിഫ്ബിയും സമ്പൂർണ ഓഡിറ്റിംഗിന് വിധേയമാക്കണം. അഴിമതികൾ പുറത്ത് വരാതിരിക്കാനാണ് സിഎജി ഓഡിറ്റിംഗിനെ സർക്കാർ എതിർക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു തദ്ദേശ സ്ഥാപനങ്ങളിൽ സമ്പൂർണമായ വികസന സ്തംഭനമാണ് നിലനിൽക്കുന്നത്. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിക്ക് കാരണം.ഗുരുതരസമായ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോൾ നിയമസഭയിലും ധൂർത്ത് തുടരുകയാണ്. സഭയിൽ ഇ.എം.എസ് സ്മൃതി വിഭാഗം രൂപീകരിക്കാനായി ലക്ഷങ്ങൾ ധൂർത്തടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Popular News

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

Popular News

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്ക...

Popular News

പൊലീസുകാര്‍ക്കെതിരെ വധഭീഷണി; വി ജോയ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Save your stories

Sign in