Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലാവലിന്‍ കേസ് അനന്തമായി നീളുന്നതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി അവിഹിത ബന്ധം: രമേശ് ചെന്നിത്തല

ലാവലിന്‍ കേസ് അനന്തമായി നീളുന്നതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി അവിഹിത ബന്ധം: രമേശ് ചെന്നിത്തല
Ramesh-Chennithala രാഹുൽ ഗാന്ധിയെ എതിർക്കുന്നതിൽ കേരളത്തിലെ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ സ്വരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേശാഭിമാനിയും ജന്മഭൂമിയും ഒരേ പ്രസിലാണോ അച്ചടിക്കുന്നതെന്നും അദ്ദേഹം കാസര്‍ഗോഡ് കാഞ്ഞങ്ങാട് ചോദിച്ചു. അമേത്തിയിൽ മത്സരിക്കുന്നതിനോടൊപ്പമാണ് രാഹുൽ ഗാന്ധി വയനാടും മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം തെറ്റായ സന്ദേശമാണ് നൽകുന്നതെങ്കിൽ സീതാറാം യെച്ചൂരി ശരിയായ സന്ദേശം നൽകി എൽ.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാവലിൻ കേസ് അനന്തമായി നീണ്ടുപോകുന്നതിന് പിന്നിൽ സി.ബി.ഐ-സി.പി.എം-ബി.ജെ.പി അവിഹിതബന്ധം കൊണ്ടാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ആർ.എസ്.എസിന്‍റെ വർഗീയവാദത്തിനും സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനുമുള്ള മറുപടി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Save your stories

Sign in