ഇത് ബഡായി ബജറ്റ്, ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത് ; നടക്കാതെപോയ പദ്ധതികൾ എണ്ണിപറഞ്ഞ് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
January 15, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചത് ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് എന്ന പ്രക്രിയയെ ധനമന്ത്രി പ്രഹസനമാക്കി മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും കുറ്റപ്പെടുത്തി. ഇടതു സർക്കാരിന്‍റെ കാലത്ത് ധനമന്ത്രി പ്രഖ്യാപിച്ച ബജറ്റുകളിൽ നടക്കാതെപോയ പദ്ധതികൾ എണ്ണിപറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനം
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന പാഴ് വേലയാണ് പുതിയ ബജറ്റ്. ലാപ്ടോപ്പ് നൽകുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. റബ്ബർ തൊഴിലാളികളെ അവഹേളിക്കുകയും മത്സ്യതൊഴിലാളികളെ കബളിപ്പിക്കുകയും സർക്കാർ ജീവനക്കാരെ ഒന്നാകെ പറ്റിക്കുകയും ചെയ്യുന്നതാണ് ധനമന്ത്രിയുടെ ബജറ്റെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10