Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സ്പ്രിങ്ക്‌ളര്‍ അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ള'; മുഖ്യമന്ത്രിക്ക് കള്ളം കൈയ്യോടെ പിടിച്ചതിന്‍റെ ജാള്യതയെന്ന് രമേശ് ചെന്നിത്തല

'സ്പ്രിങ്ക്‌ളര്‍ അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ള'; മുഖ്യമന്ത്രിക്ക് കള്ളം കൈയ്യോടെ പിടിച്ചതിന്‍റെ ജാള്യതയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കള്ളം കൈയ്യോടെ പിടിച്ചതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. സ്പ്രിങ്ക്‌ളര്‍ അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉന്നയിച്ച ഒരു കാര്യത്തിന് പോലും മുഖ്യമന്ത്രിക്ക് മറുപടി പറയാനായിട്ടില്ല. കരാര്‍ അടിമുടി ദുരൂഹമായി നില്‍ക്കുന്നു. പത്രസമ്മേളനത്തില്‍ ഒരിക്കല്‍ പോലും കരാറിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. എവിടെയെല്ലാം വച്ച് ഈ കമ്പനിയുമായി ചര്‍ച്ച നടത്തിയെന്നും അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നോ എന്നും വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് പകരം ഐറ്റി സെക്രട്ടറിയാണോ വിശദീകരണം നൽകേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഒരു ഉദ്യോഗസ്ഥന് മേൽ കുറ്റം ചാർത്തി മുഖ്യമന്ത്രി ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ്. പിലാത്തോസിനെ പോലെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് കൈ കഴുകി പിന്മാറാൻ സാധിക്കില്ല. മാധ്യമപ്രവർത്തകരെ സിൻഡിക്കേറ്റുകളായി മുദ്രകുത്തുന്നു. ഏകാധിപതികൾ പ്രകടിപ്പിക്കുന്ന അതേ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്ക്. അടിയന്തരമായി നിയമിച്ച ഈ കമ്പനി എന്ത് ചെയ്തെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in