Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സംരക്ഷിക്കുന്നു ; അന്വേഷണം വഴിതിരിച്ചുവിടാന്‍ സർക്കാർ ശ്രമം: രമേശ് ചെന്നിത്തല | VIDEO

സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സംരക്ഷിക്കുന്നു ; അന്വേഷണം വഴിതിരിച്ചുവിടാന്‍ സർക്കാർ ശ്രമം:  രമേശ് ചെന്നിത്തല | VIDEO
  കോഴിക്കോട് : സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും എം.ശിവശങ്കറും പരസ്പരം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണെന്ന് ഇതില്‍ നിന്നും വ്യക്തമായെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കറിനെ മുഖ്യമന്ത്രി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമം. കേസിൽ പ്രതികളെ സഹായിക്കാൻ എല്ലാ നീക്കങ്ങളും നടത്തിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി ശിവശങ്കറിനെതിരെ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. കേസില്‍ അന്വേഷണം നീളാൻ പോകുന്നത് മുഖ്യമന്ത്രിയിലേക്കാണ്.  സിബിഐ അന്വേഷണം തങ്ങള്‍ക്കെതിരെ നീങ്ങുന്നു എന്ന് വ്യക്തമായതു കൊണ്ടാണ് സർക്കാർ സിബിഐക്കെതിരെ കോടതിയിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതി വിവാദത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തവും ശിവശങ്കറിനാണ്. എത്ര തടസപ്പെടുത്താൻ ശ്രമിച്ചാലും വസ്തുതകൾ പുറത്തുവരും.  ആരൊക്കെയാണ് കേസിൽ ബന്ധപ്പെട്ടത് എന്ന് കണ്ടെത്താതിരിക്കാനാണ് സിബിഐക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നവംബർ ഒന്നിന് യുഡിഎഫ് വഞ്ചനാ ദിനമായി ആചാരിക്കും. 20, 000 വാർഡുകളിൽ സത്യഗ്രഹ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.   https://www.facebook.com/JaihindNewsChannel/videos/3166304046815121

Related articles

See all
Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Save your stories

Sign in