Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ആര്‍. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ആര്‍. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ആര്‍. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പി നേതാവ് ആര്‍. ശ്രീലേഖയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുന്‍ ഡിജിപിയായ ശ്രീലേഖ ഒരു ദിവസം ഒരു കാര്യം പറയുകയും മറ്റൊരു ദിവസം അത് മാറ്റിപ്പറയുകയും ചെയ്യുന്ന വ്യക്തിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാഹുലിനെതിരായ പരാമര്‍ശം പിന്‍വലിച്ച് അവര്‍ മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന് പ്രവര്‍ത്തിക്കാന്‍ ശ്രീലേഖയുടെ ചീട്ട് ആവശ്യമില്ലെന്നും, പരാതി ലഭിച്ചാല്‍ പോലീസ് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി നേതാവ് ഇത്തരം ബാലിശമായ നിലപാടുകള്‍ സ്വീകരിക്കുന്നത് പാര്‍ട്ടി അംഗീകരിക്കുന്നുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അതേസമയം മാസപ്പടി കേസില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന് സര്‍ക്കാരിന് അറിയാമെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കലല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാരിന് തിരിച്ചടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമോപദേശം പൂര്‍ണ്ണമായും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും, ചാടിക്കയറി എഫ്.ഐ.ആര്‍ ഇടാത്തത് കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആഭ്യന്തര മന്ത്രി വിശദീകരിച്ചു.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in