Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രമേശ് ചെന്നിത്തലയുടെ ആദ്യ നോവല്‍ 'നിയോഗം' പുറത്തിറങ്ങി; ടി പത്മനാഭന്‍ പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തലയുടെ ആദ്യ നോവല്‍ 'നിയോഗം' പുറത്തിറങ്ങി; ടി പത്മനാഭന്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ആദ്യ നോവല്‍ 'നിയോഗം' പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ ടി. പത്മനാഭന്‍ പുസ്തകം പ്രകാശനം ചെയ്തു. മികച്ച രചനാശൈലിയാണ് രമേശ് ചെന്നിത്തലയുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ ഒരു കോണ്‍ഗ്രസുകാരനാണെന്ന് വ്യക്തമാക്കിയ ടി. പത്മനാഭന്‍, വരും തലമുറകള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും 'നിയോഗം' എന്നും മികച്ച നോവലുകളില്‍ ഒന്നാണിതെന്നും പ്രശംസിച്ചു. സാഹിത്യകാരന്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷനായ ചടങ്ങില്‍ സംവിധായകന്‍ ബ്ലെസി പുസ്തകം ഏറ്റുവാങ്ങി. ടി. പത്മനാഭനൊപ്പം ആദ്യമായി വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബ്ലെസി പറഞ്ഞു. മലയാളത്തിലെ നോവല്‍ സാഹിത്യത്തെ ആഴത്തില്‍ മനസ്സിലാക്കിയ വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്നും, നിരവധി മനോഹരമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം പോലെയാണ് ഈ നോവലെന്നും അദ്ദേഹം വിശേഷിപ്പിച്ചു. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവായ രമേശ് ചെന്നിത്തലയുടെ ആദ്യ നോവലാണ് 'നിയോഗം'. അനേകം പേരുടെ സ്‌നേഹവും സഹായവുമാണ് ഈ നോവലിന്റെ പൂര്‍ത്തീകരണത്തിന് പിന്നിലെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മൂന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നോവല്‍ മുന്നോട്ട് പോകുന്നത്. തന്റെ ജന്മനാടായ ഓണാട്ടുകരയുടെ ചരിത്രം പശ്ചാത്തലമാക്കിയുള്ള മറ്റൊരു പുസ്തകത്തിന്റെ രചന ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. മനോരമ ബുക്സ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് തോമസ് ഡൊമിനിക്, ഡോ. പി.കെ. രാജശേഖരന്‍ തുടങ്ങിയ സാഹിത്യ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in