Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന്റെ സാംസ്‌കാരിക-ആത്മീയ മണ്ഡലങ്ങളില്‍ നികത്താനാവാത്ത നഷ്ടം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

കേരളത്തിന്റെ സാംസ്‌കാരിക-ആത്മീയ മണ്ഡലങ്ങളില്‍ നികത്താനാവാത്ത നഷ്ടം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ആത്മീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വഴികാട്ടിയുമായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തില്‍ മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല അനുശോചിച്ചു. 

സമസ്തയുടെയും പട്ടിക്കാട് ജാമിഅ നൂരിയ്യയുടെയും നായകനായിരുന്ന ആലിക്കുട്ടി മുസ്ലിയാര്‍ സമുദായത്തിനും സമൂഹത്തിനും നല്‍കിയ അവിസ്മരണീയമായ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിന്റെ സാംസ്‌കാരിക-ആത്മീയ മണ്ഡലങ്ങളില്‍ നികത്താനാവാത്ത വലിയൊരു ശൂന്യതയാണ് ഈ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്. പണ്ഡിതശ്രേഷ്ഠന്റെ വേര്‍പാടില്‍ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളുടെയും സമസ്ത പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related articles

See all
Popular News

തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര ചരക്ക് നീക്കത്തിൽ റെക്കോർഡ്; ഒക്ടോബറിൽ കൈകാര്യം ചെ...

Popular News

15 കിലോയ്ക്ക് പകരം 7000 കിലോ! 16 പേരുടെ ജീവനെടുത്തത് വൻ നിയമലംഘനം; മുണ്ടത്തിക്കോട്ട് റിപ്പ...

Popular News

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ സന്തോഷിക്കുന്ന ആളല്ല താനെന്ന് ഉന്നത വി...

Popular News

റുവാനിക്ക് മഴ നനയാതെ ഇനി സ്വസ്ഥമായി ഉറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവ...

Save your stories

Sign in