Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍പക്ഷികള്‍ ; കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ നീക്കം : രമേശ് ചെന്നിത്തല

സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍പക്ഷികള്‍ ; കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ നീക്കം : രമേശ് ചെന്നിത്തല
  കാസര്‍കോട് :  കേരളത്തെ വര്‍ഗീയവത്കരിക്കാനുള്ള നീക്കമാണ് സിപിഎമ്മും ബിജെപിയും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട്  പറഞ്ഞു. രണ്ട് പേരുടേയും ലക്ഷ്യം കോണ്‍ഗ്രസിനേയും യുഡിഎഫിനെയും ഇല്ലായ്മ ചെയ്യുക എന്നതാണ്. തില്ലങ്കേരി മോഡല്‍ തെളിയിക്കുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സംസ്‌ഥാനത്ത്‌ വർഗീയത ആളിക്കത്തികയാണ്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും, മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അകറ്റുകയും തമ്മിലടിപ്പിക്കുകയാണ് സി.പി.എം. ഇതിന് വേണ്ടി സൈബർ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്ല്യമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇടതു സർക്കാരിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നു. പ്രഖ്യാപനങ്ങളും പ്രസ്താവനകളും മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഒച്ചിഴയുന്ന വേഗതയിലാണ് മുന്നോട്ടുപോകുന്നത്. ബജറ്റില്‍ ഒരുരൂപ പോലും നീക്കിവച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം വലിയ പ്രതിസന്ധി നേരിടുന്നു. ഇവര്‍ക്ക് സമാശ്വാസമായി 5 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കണമെന്ന ഉത്തരവ് സുപ്രീംകോടതിയില്‍ നിന്നും വാങ്ങിയത് ഡിവൈഎഫ്‌ഐയാണ്. ഇനിയും മൂവായിരത്തിലേറെ പേര്‍ക്ക് സഹായം ലഭിക്കാനുണ്ട്. ആംബുലന്‍സ് സൗകര്യം അടക്കം ലഭ്യമല്ല. ഡിവൈഎഫ്‌ഐ നേടിയ സുപ്രീംകോടതി ഉത്തരവ് പോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍കോട് ജില്ലയോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജില്ലയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പളപരിഷ്‌കരണത്തില്‍ പൊലീസുകാരെ പാടേ തഴഞ്ഞു. സദാകര്‍മ്മനിരതരായ പൊലീസുകാര്‍ക്കെതിരായ അവഗണന പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

കേരള സര്‍വകലാശാല ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ വിചിത്ര നടപടി; താരം ടീമിലെത്തിയത് നറുക്കെടുപ...

Save your stories

Sign in