Logo
Wed, Jul 08, 2026 • 03:54 AM
LIVE TV
Watch

No business videos available

No Middle East videos available

ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാത്തതെന്തുകൊണ്ട്?, എന്തുകൊണ്ട് അന്വേഷണം പ്രഖ്യാപിക്കുന്നില്ല?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുയർത്തി രമേശ് ചെന്നിത്തല| VIDEO


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 12, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാത്തതെന്തുകൊണ്ട്?,  എന്തുകൊണ്ട് അന്വേഷണം പ്രഖ്യാപിക്കുന്നില്ല?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുയർത്തി രമേശ് ചെന്നിത്തല| VIDEO
  തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുയർത്തി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യപ്രതികളായ  സ്വപ്ന സുരേഷും സന്ദീപ് നായരും ട്രിപ്പിൾ ലോക്ഡൗൺ നിലവിലുണ്ടായിരുന്ന തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലെത്തി എന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഡിജിപിക്ക് പരാതി നൽകിയിട്ടും എന്തുകൊണ്ട്  കേസ് രജിസ്റ്റർ ചെയ്തില്ല ? ശിവശങ്കര്‍ ഉൾപ്പടെയുള്ളവരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കാണിക്കുന്ന വ്യാഗ്രത  ആരേയോ ഭയക്കുന്നു എന്നതിന് തെളിവാണ്. ശിവശങ്കറിനെ എന്ത് കൊണ്ട് സസ്പെൻഡ് ചെയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.  പൊലീസിന്‍റെയും സർക്കാരിലെ ഉന്നതരുടെയും  സഹായമില്ലാതെ പ്രതികള്‍ക്ക് ബെംഗളൂരുവില്‍ എത്താൻ കഴിയില്ല. കേരള പൊലീസും സംശയത്തിന്‍റെ നിഴലിലാണ്. കേസില്‍ പഴുതടച്ചുള്ള അന്വേഷണത്തിന് സർക്കാർ എന്ത് കൊണ്ട് തയാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ്  വാർത്താസമ്മേളനത്തില്‍ ചോദിച്ചു.   https://www.facebook.com/rameshchennithala/videos/3033449890207066/
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10