മുഖ്യമന്ത്രി ഇത്രയും തരംതാഴരുത് ; പറയാത്ത കാര്യം പറഞ്ഞ് പരിഹസിക്കുന്നത് പദവിക്ക് ചേര്‍ന്നതല്ല : രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
April 24, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൂര്‍ണ്ണമായും വാസ്തവ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏത് ഘട്ടത്തിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞത്. മാദ്ധ്യമങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നിട്ടും ആരോ പറഞ്ഞത് കേട്ടിട്ടോ, ബോധപൂര്‍വ്വമോ താന്‍ പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞു പരിഹസിക്കുന്നത് മുഖ്യമന്ത്രി എന്ന ഉന്നത പദവിയിലിരിക്കുന്നയാള്‍ക്ക് ചേര്‍ന്നതല്ല. അദ്ദേഹം ഇത്രയും തരം താഴരുത്.
സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണ്ണ മനസ്സോടെ പ്രതിപക്ഷം സഹകരിക്കുമെന്നാണ് താന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അത് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അന്ധമായ പ്രതിപക്ഷ വിരോധം കാരണമാണ് മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങള്‍ പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10