Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

NIYAMA SABHA| 'പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍'; നിയമസഭയില്‍ മുന്‍ സാമാജികരുടെ കൂട്ടായ്മ സംഘടിപ്പിച്ചു; വി ഡി സതീശന് ആദരം

NIYAMA SABHA| 'പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍'; നിയമസഭയില്‍ മുന്‍ സാമാജികരുടെ കൂട്ടായ്മ സംഘടിപ്പിച്ചു; വി ഡി സതീശന് ആദരം
  കേരള നിയമസഭയില്‍ മുന്‍ സാമാജികരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. 'പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍' എന്ന പേരിലാണ് പരിപാടി നിയമസഭയില്‍ സംഘടിപ്പിച്ചത്.  നിയമസഭയിലെ മുന്‍ സാമാജികര്‍, നിയമസഭാ സെക്രട്ടറിമാര്‍, മുന്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഒരു സംഗമമായിരുന്നു ഇത്. ചടങ്ങില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള എം എല്‍ എമാര്‍ ആദരവ് ഏറ്റുവാങ്ങി. അതേ സമയം ഭരണഘടനാ നിര്‍മ്മാണ ചര്‍ച്ചകളുടെ മലയാള പതിപ്പും ചടങ്ങില്‍ പ്രകാശിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ ചര്‍ച്ചകള്‍ ആദ്യമായാണ് ഒരു പ്രാദേശിക ഭാഷയില്‍ തര്‍ജ്ജമ ചെയ്യുന്നത്. ഇതിന്റെ ആദ്യ വാല്യത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.   ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ. എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, എ. കെ. ശശീന്ദ്രന്‍, എം.ബി. രാജേഷ് , കെ. രാജന്‍, ഗവ. ചീഫ് വിപ്പ് എന്‍. ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം എല്‍ എ പി.ജെ. ജോസഫ്, ഭരണഘടനാ നിയമനിര്‍മ്മാണസഭാ ചര്‍ച്ചകളുടെ മലയാള പരിഭാഷാ വിദഗ്ദസമിതി ചെയര്‍പേഴ്‌സണ്‍ എന്‍. കെ. ജയകുമാര്‍, കേരള നിയമസഭ സെക്രട്ടറി ഡോ. എന്‍. കൃഷ്ണ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in