സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. മധ്യ
കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.
മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,
കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അലര്‍ട്ട്
പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നല്‍കിയിട്ടുണ്ട്.
ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും
സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപുകളിലും
കാലവര്‍ഷം എത്തിയതോടെ വരും ദിവസങ്ങളിലും കേരളത്തില്‍ ശക്തമായ മഴ തുടരാനാണ്
സാധ്യത. മേയ് 26 ഓടുകൂടി കാലവര്‍ഷം സംസ്ഥാനത്ത് തൊടുമെന്നാണ്
കണക്കുകൂട്ടല്‍.
മഴ കനക്കുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്