സംസ്ഥാനത്ത് ഐടിഐകളില്‍ നാളെ (26.09.2025 വെള്ളി )കെ എസ് യു പഠിപ്പ് മുടക്കും. ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ന്യൂട്രീഷന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ന്യൂട്രിഷന്‍ ഡിജിടി സിലബസ് പ്രകാരം സെപ്റ്റംബര്‍ 1 ന് ക്ലാസ്സ് ആരംഭിച്ചിട്ടും ഐ ടി ഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂട്രിഷന്‍ നല്‍കാത്തത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
അതിരാവിലെ ക്ലാസ്സിന് വന്ന് പ്രാക്റ്റിക്കല്‍ വര്‍ക്ക് ചെയ്യുന്ന ട്രെയിനികള്‍ക്ക് ആരോഗ്യകരമായ ഉന്മേഷത്തിന് ഒരു ട്രെയിനിക്ക് ന്യൂട്രിഷന്‍ ആവശ്യത്തിനായി സര്‍ക്കാര്‍ നല്‍കുന്ന 21 രൂപ പോലും അതാത് ഐടിഐ കള്‍ക്ക് നല്‍കാതെ പിടിച്ചു വെക്കുന്നത് ശരിയായ പ്രവണതയല്ലന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.