Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഇന്നും മഴ ; വടക്കന്‍ ജില്ലകളില്‍ തീവ്രമാകും, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ ; വടക്കന്‍ ജില്ലകളില്‍ തീവ്രമാകും, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടാകെയും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമായതോടെയാണ് കേരളത്തിൽ മഴ സജീവമായത്. ആന്ധ്ര–ഒഡീഷ തീരത്ത് ന്യൂനമർദം രൂപമെടുക്കുന്നതിനാൽ മഴ കൂടുതൽ ശക്തമാകാനിടയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കളക്ടർമാരോട് സർക്കാർ നിര്‍ദേശിച്ചു. മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു. മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. ജൂണില്‍ ആരംഭിച്ച കാലവര്‍ഷം സംസ്ഥാനത്ത് ശക്തിപ്പെട്ടിരുന്നില്ല. ന്യൂനമര്‍ദത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട്  ദിവസങ്ങളിലായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാര്യമായ മഴ ലഭിച്ചിരുന്നു.    

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in