Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രിയങ്കാഗാന്ധിയുടെ മകന്റെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനത്തില്‍ വിലക്ക്; 75 ചിത്രങ്ങള്‍ നീക്കാന്‍ നിര്‍ദേശം

പ്രിയങ്കാഗാന്ധിയുടെ മകന്റെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനത്തില്‍ വിലക്ക്; 75 ചിത്രങ്ങള്‍ നീക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ മകനും വന്യജീവി-സ്ട്രീറ്റ് ഫോട്ടോഗ്രാഫറുമായ റെയ്ഹാന്‍ വദ്രയുടെ ചിത്രപ്രദര്‍ശനത്തില്‍ വിവാദം. ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ സംഘടിപ്പിച്ച 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പ്രദര്‍ശനത്തില്‍നിന്ന് ഡല്‍ഹി സമരചിത്രങ്ങള്‍ ഉള്‍പ്പെടെ 75 ഫോട്ടോകള്‍ നീക്കംചെയ്യാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

പ്രദര്‍ശനം ആരംഭിക്കാന്‍ വെറും അഞ്ചുമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് നാടകീയ നീക്കങ്ങളുണ്ടായത്. ആകെ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 105 ഫോട്ടോഗ്രാഫുകളില്‍ 75 എണ്ണവും ഒഴിവാക്കിയതോടെ ഗാലറിയുടെ ഭിത്തികളില്‍ ഒഴിഞ്ഞ ഇടങ്ങള്‍ മാത്രമായി മാറി. ചിത്രങ്ങള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ പരിപാടി റദ്ദാക്കുമെന്ന് സംഘാടകര്‍ ഭീഷണിപ്പെടുത്തിയതായി റെയ്ഹാന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ഡല്‍ഹി ജന്തര്‍മന്തറിലടക്കം നടന്ന വിവിധ യുവജന പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ദൃശ്യങ്ങളാണ് പ്രധാനമായും മാറ്റാന്‍ ആവശ്യപ്പെട്ടത്. ഈ ചിത്രങ്ങള്‍ക്ക് അമിത രാഷ്ട്രീയ സ്വഭാവമുണ്ടെന്നും വേദി അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ബിക്കാനീര്‍ ഹൗസ് മാനേജ്മെന്റിന്റെ വിശദീകരണം. സന്ദര്‍ശകര്‍ക്കായി മുന്‍കൂട്ടി തയ്യാറാക്കിയ കാറ്റലോഗിലും ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

മുന്‍കൂട്ടി സമര്‍പ്പിച്ച ലേഔട്ട് പരിശോധിച്ച വേളയില്‍ യാതൊരു എതിര്‍പ്പും ഉന്നയിക്കാതിരുന്ന അധികൃതര്‍, ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് മാത്രം ഈ തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് റെയ്ഹാന്‍ വദ്ര ആരോപിച്ചു. ചിത്രങ്ങളില്‍നിന്ന് പ്രകോപനപരമായ ഉള്ളടക്കങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും നേരത്തേതന്നെ ഒഴിവാക്കിയിരുന്നു.

ഒരു കലാകാരന്‍ എന്ന നിലയില്‍ സമരങ്ങളെ ഡോക്യുമെന്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തത്. ദേശീയ പതാകയുള്ള ചിത്രങ്ങള്‍ പോലും നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ശക്തമായി എതിര്‍ത്തു. ഒടുവില്‍ പ്രദര്‍ശനം പൂര്‍ണ്ണമായി മുടങ്ങാതിരിക്കാന്‍ ചിത്രങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒഴിവാക്കപ്പെട്ട ചിത്രങ്ങള്‍ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും റെയ്ഹാന്‍ അറിയിച്ചു.

Related articles

See all
Popular News

'ഏത് രാജ്യദ്രോഹിയെയാണ് ഭീഷണിപ്പെടുത്തുന്നത്?'; എപ്സ്റ്റീൻ വിഷയത്തിൽ ബി.ജെ.പിയെ പരിഹസിച്ച്...

Popular News

സോണിയ ഗാന്ധിയുടെ ആത്മകഥ നവംബർ 10 ന്; പുസ്തകത്തിന്റെ പതിപ്പുമായി ഇൻസ്റ്റാഗ്രാം വീഡിയോ പങ്കു...

Popular News

ജന്തര്‍ മന്തര്‍ പ്രതിഷേധം: സിജെപി നേതാക്കള്‍ക്ക് ക്രൈംബ്രാഞ്ച് സമന്‍സ്

Popular News

ഹർദീപ്‌സിംഗ് പുരി-എപ്സ്റ്റീൻ കൂടിക്കാഴ്ച; കേന്ദ്രമന്ത്രി എപ്സ്റ്റീനെ കണ്ടത് ഹീനമായ കുറ്റകൃ...

Save your stories

Sign in