Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Rahul Mankoottathil | സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശം: ആരോഗ്യ മന്ത്രിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ആണോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Rahul Mankoottathil | സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശം: ആരോഗ്യ മന്ത്രിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ആണോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
കേരളത്തില്‍ ആവര്‍ത്തിച്ചു വരുന്ന നിപ്പ വീഴ്ചയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍ എ ചോദിച്ചു. സ്വകാര്യ ആശുപത്രിയില്‍ പോയത് കൊണ്ടാണ് ഇത്തവണയും നിപ്പ സ്ഥിരീകരിച്ചത്. ഈ രോഗത്തിന്റെ സ്ഥിരീകരണം വന്നത് കൂടുതലും സ്വകാര്യ ആശുപത്രികളില്‍ ആണെന്നന്നതും ശ്രദ്ധേയമാണ്. നിപ്പയുടെ വ്യാപനം എങ്ങനെ എന്ന് ഇതുവരെ ആധികാരിക പഠനം നടന്നിട്ടില്ലെന്നും ഇത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗ്ലാദേശിനെ പോലെ പരിമിത സാഹചര്യം ഉള്ള രാജ്യം പോലും ഇത് കണ്ടെത്തി. 2018 ല്‍ സ്ഥിരം ഐസലേഷന്‍ സിസ്റ്റം ഉണ്ടായിരുന്നു. പിന്നീട് ഏഴ് വര്‍ഷമായി ഇതുണ്ടായില്ല. എന്നാല്‍ കേരളത്തില്‍ സ്ഥിരം ഹോട്ട് സ്‌പോട്ടുകളില്‍ പോലും ജാഗ്രത ഉണ്ടാക്കിയില്ല. പരിശോധന സംവിധാനം കേരളത്തിലില്ലാത്തതും പരിമിതിയാണ്. ഈഗോ കളഞ്ഞ് ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്‍ സ്വകാര്യ ആശുപത്രിയില്‍ പോയതിനാല്‍ ജീവന്‍ രക്്ഷപ്പെടുത്തി എന്ന പരാമര്‍ശം മന്ത്രിയുടെ പ്രോഗ്രസ് കാര്‍ഡ് ആണോ എന്നും എംഎല്‍ എ ചോദിച്ചു  

Related articles

See all
Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

ചേരാനല്ലൂർ അപകടം; പ്രോസിക്യൂഷനും കുടുംബത്തിനും മുന്നറിയിപ്പുമായി കോടതി, വാദം അടച്ചിട്ട മുറ...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in