Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ആ പെണ്‍കുട്ടി വിവാഹ മോചിതയല്ല'; 'വിവാഹത്തില്‍ താനും പങ്കെടുത്തു'; വെളിപ്പെടുത്തലുമായി സന്ദീപ് വാര്യര്‍

'ആ പെണ്‍കുട്ടി വിവാഹ മോചിതയല്ല'; 'വിവാഹത്തില്‍ താനും പങ്കെടുത്തു'; വെളിപ്പെടുത്തലുമായി സന്ദീപ് വാര്യര്‍
  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുവതി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ യൂട്യൂബില്‍ ചെയ്ത വീഡിയോയ്ക്ക് മറുപടിയായാണ് സന്ദീപ് വാര്യരുടെ വെളിപ്പെടുത്തല്‍. കേസിന്റെ വസ്തുതകളെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി വെളിപ്പെടുത്താന്‍ മടിയില്ലെന്ന് വ്യക്തമാക്കിയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നതിലെ ശരികേട് തന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ടെങ്കിലും, സത്യം പറയാന്‍ മടിക്കേണ്ടതില്ല എന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു. പരാതി നല്‍കിയ യുവതിയുടെ പ്രധാന വാദങ്ങളിലൊന്നായ, വിവാഹബന്ധം നാല് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്നത് ശരിയല്ല എന്ന് സന്ദീപ് വാര്യര്‍ ഉറപ്പിച്ചു പറയുന്നു. താന്‍ ആ വിവാഹത്തില്‍ പങ്കെടുത്തയാളാണെന്നും അദ്ദേഹം വ്യക്തമാക്കി. 'മാസങ്ങളോളം അവര്‍ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, യുവതി ഇപ്പോഴും വിവാഹമോചിതയല്ലെന്നും ഗുരുവായൂരില്‍ വെച്ച് താലികെട്ടിയതാണെന്നും സന്ദീപ് വാര്യര്‍ എടുത്തുപറഞ്ഞു. തനിക്കറിയാവുന്ന സത്യങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കുറ്റബോധം വേട്ടയാടുമെന്നതുകൊണ്ടാണ് ഈ തുറന്നുപറച്ചിലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വ്യക്തിപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയെങ്കിലും, ആരോപണങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള നിലപാട് തന്നെയാണ് തന്റെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട രാഹുൽ ഈശ്വർ, എന്നെ അഭിസംബോധന ചെയ്ത് താങ്കൾ യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസിൽ , പ്രത്യേകിച്ച് ഒരു പെൺകുട്ടി നൽകിയിരിക്കുന്ന കേസിൽ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ പോലും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.
താങ്കൾ യൂട്യൂബിൽ പറഞ്ഞതുപോലെ ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്.
ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് .
എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ....

Related articles

See all
Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Save your stories

Sign in