Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാട്ടിലെ വന്യജീവി ആക്രമണം; വനം മന്ത്രി രാജിവെക്കും വരെ വഴിയിൽ തടയും, വന്യ മൃഗങ്ങളും വകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വയനാട്ടിലെ വന്യജീവി ആക്രമണം; വനം മന്ത്രി രാജിവെക്കും വരെ വഴിയിൽ തടയും, വന്യ മൃഗങ്ങളും വകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കാസർകോട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ വനം മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.  സംഭവത്തില്‍ വന്യ മൃഗങ്ങളും വകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വനം മന്ത്രി രാജിവെക്കും വരെ യൂത്ത് കോൺഗ്രസ് വഴിയിൽ തടയും. അട്ടർവേസ്റ്റായ വനം മന്ത്രിയെ മ്യൂസിയത്തിൽ പ്രതിഷ്ഠിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. വയനാട്ടിൽ നടക്കുന്ന പ്രതിഷേധം മനുഷ്യന് ജീവിക്കാനുള്ള പോരാട്ടമാണ്. ജില്ലയിലേക്ക് തിരിഞ്ഞു നോക്കാൻ വനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കൊല്ലുന്നത് കാട്ടാനയും കടുവയും ആണെങ്കിൽ കൊലപാതകത്തിന് കാരണക്കാരൻ വനം മന്ത്രിയാണ്. മന്ത്രി രാജിവെക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in