Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പാലക്കാട് മത്സരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ രാഹുല്‍, വന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും'; ഷാഫി പറമ്പില്‍

'പാലക്കാട് മത്സരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ രാഹുല്‍, വന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും'; ഷാഫി പറമ്പില്‍
  പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർഥിയാക്കിയത് പാർട്ടിയാണെന്ന് ഷാഫി പറമ്പിൽ എംപി. രാഹുൽ ഒരു വ്യക്തിയുടെ സ്ഥാനാർഥിയല്ല. രാഹുലിനെ സ്ഥാനാർഥിയാക്കിയതിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നു. സിരകളിൽ കോൺഗ്രസ് രക്തം ഓടുന്നവർ രാഹുലിന്റെ വിജയത്തിനൊപ്പം ഉണ്ടാവണമെന്നും ഷാഫി പറഞ്ഞു. താൻ പാർട്ടിയെക്കാൾ വലുതാവാൻ ശ്രമിച്ചിട്ടില്ല. ഷാഫിയെ വടകരക്ക് അയച്ചത് പാർട്ടിയാണെന്നും സരിന്‍റെ പ്രതികരണം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഷാഫി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ ജനം കാത്തുനിൽക്കുകയാണ്. പാലക്കാട്ട് മത്സരിക്കാന്‍ യോഗ്യനായ  മികച്ച സ്ഥാനാർഥിയാണ് രാഹുൽ. അതിൽ ഒട്ടും സംശയമില്ല. രാഹുൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഷാഫി പറമ്പില്‍  കൂട്ടിചേർത്തു. 2011 ല്‍ ഞാന്‍ പാലക്കാട് വന്നപ്പോഴും ഈ കോലാഹലങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും അവിടെത്തെ ജനങ്ങള്‍ എന്നെ  ചേർത്തു പിടിച്ചു. രാഹുലിന് നൽകുന്ന വോട്ട് പാഴാകില്ലെന്ന് ഉറപ്പ് തരാമെന്നും ഷാഫി വ്യക്തമാക്കി.        

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in