Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കാർഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് ഇന്ന് പഞ്ചാബില്‍ തുടക്കം

കാർഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് ഇന്ന് പഞ്ചാബില്‍ തുടക്കം
  ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് ഇന്ന് പഞ്ചാബില്‍ തുടക്കം. പഞ്ചാബിന് പുറമെ നാളെ ഹരിയാനയിലും രാഹുല്‍ ഗന്ധി ട്രാക്ടര്‍ റാലി നടത്തും. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള ഒപ്പുശേഖരണത്തിനും രാഹുല്‍ ഗാന്ധി പഞ്ചാബില്‍ തുടക്കം കുറിക്കും. ജദ്പുര, ലപോണ്‍, മനോക് എന്നിവിടങ്ങളില്‍ റാലിക്ക് സ്വീകരണമൊരുക്കും. ഉച്ചയ്ക്ക് 12.15 ന് ആരംഭിക്കുന്ന റാലി വൈകിട്ട് ലുധിയാനയില്‍ സമാപിക്കും. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, പിസിസി അധ്യക്ഷന്‍ സുനില്‍ കുമാര്‍ ജഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും. നാളെത്തെ പര്യടനം ഹരിയാനയില്‍ നടക്കും. രണ്ട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പര്യടനം നടക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റ് പാസാക്കിയതിനുപിന്നാലെ വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിന്‍റെ തുടര്‍ച്ചയാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in