Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദുഷ്യന്ത് ഗൗതമിന്റെ ഗവർണർ നിയമനം നിർത്തിവെക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ദുഷ്യന്ത് ഗൗതമിന്റെ ഗവർണർ നിയമനം നിർത്തിവെക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പി. നേതാവ് ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ച സംഭവത്തിൽ രാഷ്ട്രപതിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. കടുത്ത വിവാദമുയർത്തിയ അങ്കിത ഭണ്ഡാരി കൊലപാതക കേസിൽ ആരോപണം നേരിടുന്ന വ്യക്തിയാണ് ദുഷ്യന്ത് ഗൗതമെന്നും, അതിനാൽ അദ്ദേഹത്തിന്റെ ഗവർണർ നിയമനം ഉടൻ നിർത്തിവെക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യ ഗേറ്റിൽ നടത്തിയ ധർണയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു.

2022 സെപ്റ്റംബറിലാണ് ഉത്തരാഖണ്ഡ് ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. സെപ്റ്റംബർ 18-ന് കാണാതായ അങ്കിതയുടെ മൃതദേഹം നാലു ദിവസത്തിനുശേഷം സമീപത്തെ കനാലിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. കേസിൽ മുൻ ബി.ജെ.പി. നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും മറ്റ് രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

എന്നാൽ, കൊലപാതകത്തിന് പിന്നിൽ ഒരു പ്രമുഖ വി.ഐ.പി. കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് തുടക്കം മുതൽ ആരോപണമുണ്ടായിരുന്നു. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവുമായ ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേരാണ് ഈ വി.ഐ.പി. വിവാദവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഗവർണറായി നിയമിച്ച തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in