Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘ഇൻഡ്യാ’ സഖ്യം മോദിയുടെ മനഃശക്തി തകർത്തു; ജമ്മു കശ്മീരി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെങ്കിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് രാഹുൽ ഗാന്ധി

‘ഇൻഡ്യാ’ സഖ്യം മോദിയുടെ മനഃശക്തി തകർത്തു; ജമ്മു കശ്മീരി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെങ്കിൽ കേന്ദ്രത്തിൽ  സമ്മർദ്ദം ചെലുത്തുമെന്ന് രാഹുൽ ഗാന്ധി
  ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച് ജമ്മു കശ്മീരി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് അതിനായി കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ‘ഇൻഡ്യാ’ സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനഃശക്തി തകർത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘രാജ്യത്തി​ന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി മാറുന്നത്. നിങ്ങളുടെ ജനാധിപത്യ അവകാശം കവർന്നെടുക്കപ്പെട്ടു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനാണ് ഞങ്ങൾ മുൻഗണന നൽകിയതെന്നും’ രാഹുൽ പറഞ്ഞു. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യ സ്ഥാനാർഥികളെ പിന്തുണച്ച് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്മീർ ഭരിക്കുന്നത് ഡൽഹിയാണെന്നും തീരുമാനങ്ങൾ എടുക്കുന്നത് തദ്ദേശീയരല്ലാത്തവരാണെന്നും രാഹുൽ ആരോപിച്ചു. മതം, ജാതി, പ്രദേശം എന്നിവയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ആർഎസ്എസും ബിജെപിയും വിദ്വേഷം പടർത്തുകയാണ്. അവരെ നേരിടാൻ കോൺഗ്രസ് ‘വിദ്വേഷത്തി​ന്‍റെ വിപണികളിൽ സ്നേഹത്തി​ന്‍റെ കടകൾ’ തുറന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 90 അംഗ ജമ്മു-കശ്മീർ നിയമസഭയിലേക്കുള്ള മൂന്ന് ഘട്ട വോട്ടെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് യഥാക്രമം ബുധനാഴ്ചയും അടുത്ത മാസം ഒന്നിനും നടക്കും.

Related articles

See all
Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Save your stories

Sign in