Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു' ; പെഗാസസില്‍ പരിഹസിച്ച് രാഹുല്‍ ഗാന്ധി

'നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു' ; പെഗാസസില്‍ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോർത്തലില്‍ കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. 'നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. https://twitter.com/RahulGandhi/status/1416956352379949059 അതേസമയം ഫോണ്‍ ചോർത്തലില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്. എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്സഭയിലും ബിനോയ് വിശ്വം എം.പി രാജ്യസഭയിലും നോട്ടീസ് നല്‍കി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗൗരവതരമെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യരക്ഷയെയും പൗരാവകാശത്തെയും ബാധിക്കുന്ന വിഷയമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. വിയോജിപ്പിന്‍റെ സ്വരം ഉന്മൂലനം ചെയ്യാനുള്ള നീക്കമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Related articles

See all
Popular News

ഖാർഗെയുടെ വസതിയിൽ നിർണ്ണായക തീരുമാനം: രാംലീലയ്ക്ക് മുൻപ് ഡൽഹിയിൽ പാർലമെന്റ് മോഡൽ വിചാരണയൊര...

Popular News

'ഇത് ഭാരതത്തിന്റെ ആത്മാവിനു വേണ്ടിയുള്ള മാർച്ച്';രാംലീലാ മൈതാനത്തെ റാലിയിൽ അണിചേരാൻ ആഹ്വാന...

Popular News

തമിഴ്‌നാട്ടിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ഭക്ഷണ അലവൻസ് വർദ്ധിപ്പിച്ചു; പ്രതിമാസം 2,000 രൂപ വ...

Popular News

"ലാത്തികളെ ഭയക്കേണ്ട, വോട്ട് മോഷണത്തിനെതിരെ ഒന്നിക്കാം"; ആഹ്വാനവുമായി രാഹുൽ ഗാന്ധിയുടെ വീഡ...

Save your stories

Sign in