Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, സത്യത്തെ നീക്കാൻ കഴിയില്ല; പ്രസംഗം സഭാ രേഖയിൽ നിന്ന് നീക്കം ചെയ്തതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, സത്യത്തെ നീക്കാൻ കഴിയില്ല; പ്രസംഗം സഭാ രേഖയിൽ നിന്ന് നീക്കം ചെയ്തതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: സഭാ രേഖയിൽ നിന്ന് തന്‍റെ പരാമർശങ്ങള്‍ നീക്കം ചെയ്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സത്യത്തെ നീക്കാൻ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നലെ ലോക്‌സഭയില്‍ നടത്തിയ ഹിന്ദു പരാമര്‍ശം സഭാരേഖകളില്‍ നീക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗം ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലര്‍ ഹിംസയിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തിനെതിരായ രാഹുലിന്‍റെ വിമര്‍ശനം. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദു മതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രാഹുലിന്‍റെ ആദ്യ പ്രസംഗത്തിന് ദേശീയ തലത്തില്‍ വലിയ പ്രാധാന്യമാണ് ലഭിച്ചത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in