Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സോണിയ ഗാന്ധിയുടെ അസുഖം: രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനം റദ്ദാക്കി; മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തും

സോണിയ ഗാന്ധിയുടെ അസുഖം: രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനം റദ്ദാക്കി; മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് എത്താനിരുന്ന രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം റദ്ദാക്കി. സോണിയ ഗാന്ധിയെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് യാത്ര മാറ്റിവെച്ചത്. രാഹുല്‍ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോഴിക്കോട്ടെ യുഡിഎഫ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിലവില്‍ ആശുപത്രിയില്‍ സോണിയക്കൊപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടെ പൊതുപരിപാടികളില്‍ നിന്ന് രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കുന്നത്. ഇന്ന് വൈകുന്നേരം 4:30-ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന വന്‍ പ്രചാരണ പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധി പങ്കെടുക്കേണ്ടിയിരുന്നത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിശദീകരിക്കുന്ന 'ഗ്യാരണ്ടി ബസ്' ഫ്‌ലാഗ് ഓഫ് ചെയ്യലും, പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായുള്ള സംവാദവുമായിരുന്നു പ്രധാന പരിപാടികള്‍. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Related articles

See all
Popular News

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്ക...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Save your stories

Sign in