Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധി വിമര്‍ശനങ്ങളെ ഭയക്കാത്ത നേതാവ്; ഇന്ത്യയെ നയിക്കാന്‍ രാഹുലാണ് യോഗ്യനെന്ന് പറയാതെ പറഞ്ഞ് സെയ്ഫ് അലി ഖാന്‍

രാഹുല്‍ ഗാന്ധി വിമര്‍ശനങ്ങളെ ഭയക്കാത്ത നേതാവ്; ഇന്ത്യയെ നയിക്കാന്‍ രാഹുലാണ് യോഗ്യനെന്ന് പറയാതെ പറഞ്ഞ് സെയ്ഫ് അലി ഖാന്‍
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും, ലോക്‌സഭ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. വിമര്‍ശനങ്ങളെ ഭയക്കാതെ അവ ഉള്‍ക്കൊണ്ട് നിലപാടെടുക്കാന്‍ കഴിയുന്ന ധീരനായ രാഷ്ട്രീയക്കാരനാണ് രാഹുല്‍ ഗാന്ധിയെന്ന് സെയ്ഫ് അലി ഖാന്‍ പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ ഇവരില്‍ കൂടുതല്‍ യോഗ്യന്‍ ആര് എന്ന ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയെ നയിക്കാന്‍ സത്യസന്ധനും ധീരതയുമുളള ഒരാളെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ മൂന്ന് പേരില്‍ ആരാണ് അതിന് യോഗ്യന്‍ എന്ന കാര്യം നടന്‍ വ്യക്തമാക്കിയില്ല. താന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഇവരില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സെയ്ഫ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ബോളിവുഡ് താരത്തിന്റെ മറുപടി ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് പറഞ്ഞ വാക്കുകള്‍ പൂര്‍ണമായും ശരിയാണെന്നു അവര്‍ പറഞ്ഞു.  

Related articles

See all
Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Save your stories

Sign in