Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നരേന്ദ്രമോദിക്കെതിരായ ആരോപണം രാജ്യതാത്പര്യം മുൻനിർത്തി : രാഹുല്‍ ഗാന്ധി

നരേന്ദ്രമോദിക്കെതിരായ ആരോപണം രാജ്യതാത്പര്യം മുൻനിർത്തി : രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : മോദി സമുദായത്തിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക് ആയിരുന്നു എന്നും രാഹുൽ ഗാന്ധി സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പറഞ്ഞു. നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നൽകിയെന്ന ആരോപണം രാജ്യ താത്പര്യം മുൻനിർത്തി ഉന്നയിച്ചതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മാനനഷ്ട കേസിൽ സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ എൻ ദാവേയെക്ക് മുന്നിൽ ഹാജരായാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തന്ന തരത്തിലുള്ള ഒരു പരാമർശവും നടത്തിയിട്ടില്ല എന്ന് രാഹുൽ മൊഴി നൽകിയത്. നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നൽകിയെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആരാഞ്ഞു. ദേശിയ നേതാവ് എന്ന നിലയിൽ അഴിമതി, തൊഴിൽ ഇല്ലായ്മ എന്നി വിഷയങ്ങളിൽ രാജ്യ താത്പര്യത്തെ മുൻനിർത്തി ആരോപണങ്ങൾ ഉന്നയിക്കാറുണ്ടെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി. കേസ് ജൂലൈ 12 ന് പരിഗണിക്കാനായി കോടതി മാറ്റി.

Related articles

See all
Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in