Logo
Mon, Jul 27, 2026 • 01:51 PM
LIVE TV
Watch

No business videos available

No Middle East videos available

'വിദ്യാർത്ഥികൾക്ക് നേരെ AK 47 തോക്കുകൾ പ്രയോഗിച്ചു, നരേന്ദ്ര മോദി മാപ്പ് പറയണം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 27, 2026
1 min read
SHARE:
SAVE: Login to save

'വിദ്യാർത്ഥികൾക്ക് നേരെ  AK 47 തോക്കുകൾ പ്രയോഗിച്ചു, നരേന്ദ്ര മോദി മാപ്പ് പറയണം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ വിദ്യാർഥികൾക്ക് നേരെ ഭരണസംവിധാനം ഒന്നടങ്കം നരഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബീഹാറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ എകെ-47 തോക്കുകൾ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയെന്നും, നൂറുകണക്കിന് വിദ്യാർഥികൾക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാർഥികൾക്കെതിരെ കേസ് എടുക്കില്ലെന്നും അവരെ വെറുതെ വിടുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം എവിടെപ്പോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വാഗ്ദാനങ്ങൾ പാലിക്കുന്നതിന് പകരം ജീവനെടുക്കുന്ന അതിക്രമങ്ങളും ക്രൂരതകളുമാണ് വിദ്യാർഥികൾക്ക് നേരെ അഴിച്ചുവിടുന്നത്. ഈ സർക്കാരിന് യാതൊരു സത്യസന്ധതയുമില്ലെന്നും യഥാർത്ഥ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഇവർക്ക് കെൽപ്പില്ലെന്നും സ്വന്തം വാക്കുകളിൽ നിന്ന് പിന്മാറാൻ ഇവർ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചപ്പോൾ ബീഹാറിൽ എകെ-47 ആണ് ഉപയോഗിച്ചത്. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ, ഡൽഹി എന്നിങ്ങനെ എവിടെ നോക്കിയാലും ഇതേ രീതിയിലുള്ള അടിച്ചമർത്തൽ നടപടികളാണ് കാണാൻ സാധിക്കുന്നത്. രാജ്യത്തെ വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം. വിദ്യാർഥികളെ വേട്ടയാടുന്നതിന് പകരം, അവർക്ക് നേരെ ആക്രമണം നടത്തുകയും അടിച്ചമർത്തുകയും ചെയ്തവർക്കെതിരെയാണ് സർക്കാർ നടപടിയെടുക്കേണ്ടതെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10