ലഖ്നൗ: രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വെച്ച് വാഹനവ്യൂഹത്തിലെ വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഹലിയാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കിലോമീറ്റര്‍ 91-ന് സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ രാഹുല്‍ ഗാന്ധി പൂര്‍ണ്ണമായും സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും, വാഹനവ്യൂഹത്തിലുണ്ടായിരുന്ന ചില വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു; സുരക്ഷിതന്