Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തേജസ് വിമാനാപകടം: പൈലറ്റിന്റെ മരണത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു

തേജസ് വിമാനാപകടം: പൈലറ്റിന്റെ മരണത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു
  ന്യൂഡല്‍ഹി: ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് പോര്‍വിമാനം തകര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പൈലറ്റ് മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. പൈലറ്റിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി, മരിച്ച പൈലറ്റ് ധീരനായിരുന്നുവെന്നും അനുസ്മരിച്ചു. പൈലറ്റിന്റെ കുടുംബത്തിന് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'ഈ പ്രയാസകരമായ സമയത്ത് രാജ്യം മുഴുവന്‍ ആ കുടുംബത്തിനൊപ്പം നില്‍ക്കുന്നു,' എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദുബായ് എയര്‍ഷോ 2025-ല്‍ അഭ്യാസപ്രകടനം നടത്തുന്നതിനിയൊണ് ഇന്ത്യന്‍ വ്യോമസേനയുടെ ലഘു യുദ്ധവിമാനമായ 'തേജസ്' തകര്‍ന്നുവീണത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നടന്ന അപകടത്തില്‍ വിമാനം പറത്തിയിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചതായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് വ്യോമസേന ഉത്തരവിട്ടു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Popular News

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ്ക്കെതിരായ ഉദയനിധി സ്റ്റാലിന്റെ 'മൂഡ്' പരാമർശം...

Save your stories

Sign in