Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണം; വെറുപ്പിന്‍റെ കമ്പോളത്തിൽ സ്നേഹ സന്ദേശവുമായി ന്യായ് യാത്ര കടന്നു പോകുന്നുന്നുവെന്ന് രാഹുൽ ഗാന്ധി

രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണം; വെറുപ്പിന്‍റെ കമ്പോളത്തിൽ സ്നേഹ സന്ദേശവുമായി ന്യായ് യാത്ര കടന്നു പോകുന്നുന്നുവെന്ന് രാഹുൽ ഗാന്ധി
പത്ത് വർഷത്തെ നരേന്ദ്രമോദി മോദി ഭരണം രാജ്യത്തെ ദളിതരെയും ഓഫീസുകളെയും അവഗണിച്ചു എന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണം എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ ഒബിസി വിഭാഗക്കാരെയും ദളിതരുടെയും അവസ്ഥയിൽ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അത് നടപ്പാകണമെങ്കിൽ ജാതി സെൻസസ് അത്യാവശ്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. മോദി സർക്കാർ കാലത്തെ ബജറ്റുകളിൽ ആദിവാസികൾക്കും സമൂഹത്തിലെ അധികൃത വിഭാഗത്തിനും യാതൊരു പരിഗണനയും നൽകുന്നില്ലെന്നും രാഹുൽഗാന്ധി വിമർശിച്ചു. ആർഎസ്എസിന്‍റെയും ബിജെപിയുടെയും വിചാരധാരകളാണ് രാജ്യത്ത് വിദ്വേഷം വിതയ്ക്കുന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ഇത് സ്നേഹത്തിന്‍റെ ദേശമാണ്. നിങ്ങളുടെ വെറുപ്പിന്‍റെ കമ്പോളത്തിൽ സ്നേഹത്തിന് സന്ദേശവുമായി ആണ് ന്യായ് യാത്ര കടന്നു പോകുന്നതെന്നും രാഹുൽഗാന്ധി കൂട്ടിചേർത്തു. രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇന്നുവരെ മണിപ്പൂർ സന്ദർശിക്കാത്തത് രാജ്യത്ത് ഒരുപോലെ വേദനയും അപമാനകരമാണെന്ന് രാഹുൽഗാന്ധി വിമർശനം ഉയർത്തി.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in