ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: സ്വകാര്യ സ്‌ക്കൂളിലെ പ്യൂണ്‍ പിടിയില്‍; ട്യൂഷന്‍ സെന്ററിന്റെ പങ്കും തെളിഞ്ഞു
Jaihind TV News Report
Jaihind TV Web Desk
March 05, 2025
1 min read
•
Updated: August 16, 2026
പത്താം ക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എംഎസ് സൊല്യൂഷ്യന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
എംഎസ് സൊല്യൂഷന്‍സ് സ്ഥാപനത്തിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ സ്വകാര്യ സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ കേസില്‍ അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് സ്ഥാപനത്തിലെ അധ്യാപകനായ തിരൂരങ്ങാടി സ്വദേശി കെ ഫഹദും അബ്ദുള്‍ നാസറും മുമ്പ് ഒരേ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് ക്രൈം ബ്രിഞ്വിന്റെ കണ്ടെത്തല്‍.
മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്യൂണാണ് പിടിയിലായ അബ്ദുല്‍ നാസര്‍. രാമപുരം സ്വദേശിയാണ് ഇയാള്‍. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അബ്ദുല്‍ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയന്‍സ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാള്‍ ഫഹദിന് അയച്ചുകൊടുത്തത്. ഫോണില്‍ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോര്‍ത്തിയത് അബ്ദു നാസര്‍ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും വ്യക്തമാക്കിയ ക്രൈം ബ്രാഞ്ച് എസ്പി വിദ്യാഭ്യാസ വകുപ്പിന് സംഭവത്തില്‍ പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പ്ലസ് വണ്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്നും എസ്എസ്എല്‍സിയുടെ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്നും ഇയാള്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ്പി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10