Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ 8 കോടി രൂപയുടെ കവര്‍ച്ച: വന്‍ വഴിത്തിരിവ്; ബിജെപി നേതാവ് കീഴടങ്ങി

ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ 8 കോടി രൂപയുടെ കവര്‍ച്ച: വന്‍ വഴിത്തിരിവ്; ബിജെപി നേതാവ് കീഴടങ്ങി

കോഴിക്കോട്: ഖത്തര്‍ കെ.എം.സി.സി.യുടെ ഓഫീസില്‍നിന്ന് 31 ലക്ഷം ഖത്തര്‍ റിയാല്‍ (ഏകദേശം എട്ടുകോടിയിലേറെ രൂപ) കവര്‍ന്ന കേസില്‍ ബിജെപി നേതാവ് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊയിലാണ്ടി വിയൂര്‍ സ്വദേശി പരപ്പില്‍ ബാലകൃഷ്ണനാണ് കീഴടങ്ങിയത്. ബിജെപി വിയൂര്‍ ബൂത്ത് പ്രസിഡന്റും കൊയിലാണ്ടി നഗരസഭ മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളുമാണ് ഇയാള്‍.

2025 സെപ്റ്റംബര്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഖത്തറിലെ അല്‍ തുമാമയിലുള്ള കെ.എം.സി.സി. ആസ്ഥാന ഓഫീസില്‍ അതിക്രമിച്ചുകടന്ന സംഘം, പുലര്‍ച്ചെ ജീവനക്കാരനെ ബന്ധിയാക്കിയ ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോങ് റൂം തകര്‍ക്കുകയായിരുന്നു.

കേരളത്തില്‍നിന്ന് നാലുപേരെ മോഷണത്തിനായിമാത്രം പ്രത്യേകമായി ഖത്തറിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് കൃത്യം നടത്തുകയും ചെയ്തു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബോംബെ ഷാജിയെന്ന ഷാജി, റാഷി, സ്വാലിഹ് (ബാവ), ഹസന്‍, നിസാര്‍ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍. ഖത്തറില്‍ വെച്ച് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്ത മറ്റു രണ്ടുപേരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കീഴടങ്ങിയ ബാലകൃഷ്ണനെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related articles

See all
Popular News

മാസപ്പടി കേസില്‍ അന്വേഷണം ശക്തമാക്കി ഇ.ഡി; കൊച്ചിയില്‍ ഉന്നതതല യോഗങ്ങള്‍ പുരോഗമിക്കുന്നു

Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്...

Popular News

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി ന...

Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Save your stories

Sign in