Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗമാക്കും

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗമാക്കും
പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്നിവരെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായി. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് യോഗത്തിന് ശേഷം പ്രഖ്യാപനം നടത്തിയത്. സി.കെ ജാനുവിന്റെ പാര്‍ട്ടി നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണെങ്കിലും മുന്നണി വിട്ട് യുഡിഎഫുമായി സഹകരിക്കാന്‍ താല്പര്യമുണ്ടെന്ന് രേഖാമൂലം അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇവരെ അസോസിയേറ്റ് അംഗങ്ങളായി സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് രീതിയിലുള്ള പിന്തുണയാണ് ഇവര്‍ക്ക് നല്‍കേണ്ടതെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൃത്യമായ ചര്‍ച്ചകള്‍ നടക്കുമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കി മുന്നണി സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in