Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകര്‍ത്തു; ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പ് തുടരുന്നു

ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകര്‍ത്തു; ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പ് തുടരുന്നു
ചണ്ഡീഗഢ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ് തങ്ങളുടെ അപരാജിത മുന്നേറ്റം തുടരുന്നു. ഹൈദരാബാദ് ഉയര്‍ത്തിയ 220 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ (18.5 ഓവറില്‍) നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. ഈ തകര്‍പ്പന്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താനും പഞ്ചാബിനായി. ഓപ്പണര്‍മാരായ പ്രിയാംശ് ആര്യ, പ്രഭ്സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. വെറും 33 പന്തില്‍ 5 സിക്‌സും 5 ഫോറും സഹിതം 69 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. മികച്ച തുടക്കമാണ് പഞ്ചാബ് ഓപ്പണര്‍മാര്‍ നല്‍കിയത്. പവര്‍പ്ലേയില്‍ തന്നെ 93 റണ്‍സ് അടിച്ചുകൂട്ടിയ പ്രിയാംശ്-പ്രഭ്സിമ്രാന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 99 റണ്‍സ് ചേര്‍ത്തു. പ്രിയാംശ് 20 പന്തില്‍ 57 റണ്‍സും പ്രഭ്സിമ്രാന്‍ 25 പന്തില്‍ 51 റണ്‍സും നേടി. അവസാന ഓവറുകളില്‍ ശശാങ്ക് സിങ് (16*) ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. ഹൈദരാബാദിനായി ശിവംഗ് കുമാര്‍ റെഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിനായി ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. വെറും 49 പന്തില്‍ 120 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. അഭിഷേക് ശര്‍മ 28 പന്തില്‍ 8 സിക്‌സറുകളടക്കം 74 റണ്‍സ് വാരിക്കൂട്ടി. ട്രാവിസ് ഹെഡ് 38 റണ്‍സെടുത്തു. എന്നാല്‍ ഒന്‍പതാം ഓവറില്‍ ശശാങ്ക് സിങ് ഇരുവരെയും പുറത്താക്കിയതോടെ ഹൈദരാബാദിന്റെ വേഗം കുറഞ്ഞു. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (27), ഹെന്റിച്ച് ക്ലാസന്‍ (39) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതോടെയാണ് ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സിലെത്തിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

സ്റ്റെയ്‌ന്റെ റെക്കോർഡ് പഴങ്കഥ; ടെസ്റ്റിൽ അതിവേഗം 350 വിക്കറ്റ് വീഴ്ത്തി കാഗിസോ റബാഡയ്ക്ക്...

Popular News

ഗ്ലെൻ ഫിലിപ്സിന് സെഞ്ചുറി, ജേക്കബ് ഡഫിക്ക് 4 വിക്കറ്റ്; നാലാം ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസ...

Save your stories

Sign in