കോവളം പുല്ലുവിളയെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത ശില്‍പം ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് പ്രഖ്യാപനം. അടുത്ത ബജറ്റില്‍ പുല്ലുവിളയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.. മാതാവിന്റെ മടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന യേശുക്രിസ്തുവിന്റെ രൂപമാണ് ശില്‍പത്തിലുള്ളത്. ക്രൈസ്തവ വിശ്വാസത്തിലെ ഏറെ വൈകാരികമായ മുഹൂര്‍ത്തത്തെ മനോഹരമായി ആവിഷ്‌കരിക്കുന്ന ഈ കലാസൃഷ്ടി കാഴ്ചക്കാരില്‍ വിസ്മയവും ഭക്തിയും ഒരുപോലെ നിറയ്ക്കുന്നു. ശില്‍പം കാണാനായി ആയിരക്കണക്കിന് ആളുകളാണ് പുല്ലുവിളയിലെത്തുന്നത്. കോവളം എംഎല്‍എ എം. വിന്‍സെന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.
പുല്ലുവിളയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് പുതിയ ദിശ നല്‍കുന്നതാണ് ഈ സംരംഭം. പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അടുത്ത ബജറ്റില്‍ പുല്ലുവിളയെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. തീരദേശത്തിന്റെ പ്രകൃതിഭംഗിയും പിയാത്ത ശില്‍പത്തിന്റെ സവിശേഷതയും ഒത്തുചേരുന്നതോടെ പുല്ലുവിളയ്ക്ക് ലഭിക്കുന്നത് പുതിയൊരു വിനോദസഞ്ചാര സാധ്യതയാണ്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം പ്രദേശത്തിന്റെ വികസനത്തിനും ഈ പദ്ധതി വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
'പുല്ലുവിളയെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും': ഏഷ്യയിലെ ഏറ്റവും വലിയ 'പിയാത്ത' ശില്‍പം കോവളം പുല്ലുവിളയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
പുല്ലുവിളയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് പുതിയ ദിശ നല്‍കുന്നതാണ് ഈ സംരംഭം. പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന