ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മുന്‍ അത്‌ലറ്റും മുന്‍ പ്രസിഡന്റുമായ പി.ടി. ഉഷയ്ക്ക് പരാജയം. എസ്.ഒ.എം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ വരുന്ന ഡിസംബര്‍ 5-ന് നടക്കുന്ന ഐ.ഒ.എ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള യോഗ്യത പി.ടി. ഉഷയ്ക്ക് നഷ്ടമായി.
വനിതാ വിഭാഗത്തിലെ 6 സ്ഥാനാര്‍ത്ഥികളില്‍ നിന്ന് 4 പേരാണ് ഭരണസമിതിയിലേക്ക് വിജയിച്ചത്. ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍, ഹോക്കി താരം റാണി രാംപാല്‍, അഞ്ജു ബോബി ജോര്‍ജ്, അമ്പെയ്ത്ത് താരം ദോള ബാനര്‍ജി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികള്‍. പി.ടി. ഉഷയ്ക്കൊപ്പം ബാസ്‌കറ്റ്ബോള്‍ താരം അനിത പോള്‍ ദുരൈയും പരാജയപ്പെട്ടു.
അതേസമയം, പുരുഷ വിഭാഗത്തില്‍ ഗഗന്‍ നാരംഗ്, കമലേഷ് മേത്ത, യോഗേശ്വര്‍ ദത്ത്, വിജേന്ദര്‍ സിങ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; പി.ടി ഉഷയ്ക്ക് തോൽവി, അഞ്ജു ബോബി ജോർജ്ജിന് ജയം