Logo
Mon, Jul 13, 2026 • 02:44 PM
LIVE TV
Watch

No business videos available

No Middle East videos available

വൃക്കയും കരളും വില്‍പ്പനയ്ക്ക് വച്ച തെരുവുഗായകന് സഹായവുമായി പിടി.തോമസ് എംഎല്‍എ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 14, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

വൃക്കയും കരളും വില്‍പ്പനയ്ക്ക് വച്ച തെരുവുഗായകന് സഹായവുമായി പിടി.തോമസ് എംഎല്‍എ
തിരുവനന്തപുരം : ജീവിക്കാന്‍ മാര്‍ഗമില്ലാതായതോടെ വൃക്കയും കരളും വില്‍പ്പനയ്ക്ക് വച്ച തിരുവനന്തപുരത്തെ തെരുവുഗായകന്‍ റൊണാള്‍ഡിന് സഹായവുമായി പി.ടി.തോമസ് എംഎല്‍എ. റൊണാള്‍ഡിന് വീടുവെച്ചു നല്‍കാന്‍ ചിലര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിന് ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പി.ടി. തോമസ് എം.എല്‍.എ അറിയിച്ചു. റൊണാള്‍ഡിന്റെ ജയിലിലായ മകന് നിയമസഹായവും ഒരു മകന് വൈദ്യസഹായവും ഉറപ്പുനല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം :
തിരുവനന്തപുരം മ്യൂസിയത്തിനടുത്ത്‌ വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന് എഴുതിയ മുച്ചക്ര വാഹനത്തില്‍ ഇരിക്കുന്ന തെരുവു ഗായകന്‍ റൊണാള്‍ഡിനെ ഇന്ന് ഞാന്‍ കാണുകയുണ്ടായി. കോവിഡ് മഹാമാരിയുടെ ദുരിതം പേറുന്ന റൊണാള്‍ഡിന്റെ കഥ ആരെയും വേദനിപ്പിക്കുന്നതാണ്. വ്യാപാരി വ്യവസായികള്‍ പരിമിതമായിട്ടെങ്കിലും തങ്ങളുടെ സ്ഥാപനം തുറക്കണമെന്ന ആവശ്യവും റൊണാള്‍ഡിന്റെ ദുരിതവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണ്. കടകള്‍ തുറന്നിരുന്നു എങ്കില്‍ തെരുവ് ഗായകന് അന്നം മുട്ടുമായിരുന്നില്ല. ഇങ്ങനെ എത്രയെത്ര പേരാണ് ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്നത്. കടകള്‍ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് ധിക്കാരവും, ‘പൊട്ടക്കിണറ്റിലെ തവളയോട്’ തന്റെ ഗവണ്മെന്റിനെ ഉപമിച്ച കിറ്റക്ക്സ് മുതലാളിയോട് മൃദുസമീപനവും മുഖ്യമന്ത്രിയുടെ വേറിട്ട രണ്ട് മുഖങ്ങള്‍ ആണ്. മാലോകര്‍ എന്ത് മനസിലാക്കണം…
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10