തിരുവനന്തപുരം: പിഎസ്സി ക്രമക്കേട് കേസില്‍ ചോദ്യംചെയ്യലുമായി സഹകരിക്കാന്‍ ഭരണസമിതി അംഗങ്ങള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നു. പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും അന്വേഷണത്തില്‍ നിന്ന് ഒഴിവാകാന്‍ പ്രത്യേക നിയമപരിരക്ഷയുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.
നേരിട്ട് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും അതിന് വഴങ്ങേണ്ടതില്ലെന്നാണ് അംഗങ്ങളുടെ തീരുമാനം. ചോദ്യംചെയ്യലിനായി നേരിട്ട് ഹാജരാകില്ലെന്നും ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചേമ്പറിലെത്തി ചോദ്യംചെയ്യാമെന്നും വ്യക്തമാക്കി പിഎസ്സി ചെയര്‍മാന്‍ എസ്.ഐ.ടി മേധാവിക്ക് കത്ത് നല്‍കിയിരുന്നു.
ഇതോടെയാണ് പരോക്ഷമായ നിഷേധ നിലപാടിനെ മറികടക്കാന്‍ അന്വേഷണസംഘം നിയമവഴികള്‍ തേടാന്‍ നിര്‍ബന്ധിതരായത്. ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലപാട് അന്വേഷണത്തെ ബാധിച്ച സാഹചര്യത്തില്‍, ക്രൈംബ്രാഞ്ചിന്റെ അടുത്ത നീക്കം കേസില്‍ ഏറെ നിര്‍ണായകമാകും.
പി എസ് സി ക്രമക്കേട്: ചോദ്യം ചെയ്യലിന് വഴങ്ങാതെ അംഗങ്ങള്‍; കോടതിയെ സമീപിക്കാന്‍ ക്രൈംബ്രാഞ്ച്