Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സമരം 26-ാം ദിവസത്തിലേക്ക് ; തിരിഞ്ഞുനോക്കാതെ സർക്കാർ ; പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർത്ഥികള്‍

സമരം 26-ാം ദിവസത്തിലേക്ക് ; തിരിഞ്ഞുനോക്കാതെ സർക്കാർ ; പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർത്ഥികള്‍
  തിരുവനന്തപുരം : പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 25 ആം ദിവസത്തിലെത്തുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ. സർക്കാർ ചർച്ചക്ക‌് വിളിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.  സമരം ശക്തമാക്കാനും ഉദ്യോഗാർത്ഥികള്‍ തീരുമാനിച്ചു.  തിങ്കളാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിനു ഒരുങ്ങുകയാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. 24-ാം ദിനമായ ഇന്നലെ ഉദ്യോഗാർഥികൾ ഉപവാസ സമരം അനുഷ്ഠിച്ചു. സർക്കാർ സമീപനം ഈ രീതിയിലാണെങ്കിൽ സമാധാനപരമായിത്തന്നെ സമരത്തിന്റെ ഭാവം മാറുമെന്നു നേതാക്കൾ പറഞ്ഞു. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും സമരം ശക്തമാക്കാനൊരുങ്ങുകയാണ്. കെഎസ്ആർടിസി മെക്കാനിക് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിലുള്ളവരും ഇന്നലെ സമരം ആരംഭിച്ചു. താൽക്കാലികക്കാരെ പിരിച്ചുവിട്ടു പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തണമെന്നാണ് ഇവരുടെയും ആവശ്യം. നിയമന ശുപാർശ ലഭിച്ചിട്ടും നിയമനം അനിശ്ചിതത്വത്തിലായ അധ്യാപകരുടെയും വേണ്ടത്ര കുട്ടികളില്ലെന്ന പേരിൽ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട എയ്ഡഡ് എൽപി സ്കൂൾ അധ്യാപകരുടെയും സമരങ്ങളും തുടരുന്നു.  

Related articles

See all
Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in