Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണ സംഘത്തിന്റെ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പി.എസ്.സി

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണ സംഘത്തിന്റെ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പി.എസ്.സി

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, പ്രത്യേക അന്വേഷണ സംഘത്തിന്റെ  നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പി എസ് സി. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ നിലപാടിനെ നിയമപരമായി നേരിടാനാണ് കമ്മീഷന്റെ നീക്കം.

ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള പ്രോട്ടോക്കോളും പ്രത്യേക പദവിയും മുന്‍നിര്‍ത്തി, ഭാരവാഹികളെ പോലീസ് ഓഫീസിലേക്ക് വിളിപ്പിച്ചുവരുത്തുന്നത് ശരിയല്ലെന്നാണ് പി.എസ്.സിയുടെ വാദം. മൊഴിയെടുക്കണമെങ്കില്‍ അന്വേഷണസംഘം പി.എസ്.സി ആസ്ഥാനത്തെത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍, ചോദ്യം ചെയ്യല്‍ കേന്ദ്രം തീരുമാനിക്കുന്നത് അന്വേഷണ ഏജന്‍സിയുടെ വിവേചനാധികാരമാണെന്നും അതിന് പ്രോട്ടോക്കോള്‍ തടസ്സമല്ലെന്നുമുള്ള നിലപാടില്‍ എസ്.ഐ.ടിയും ഉറച്ചുനില്‍ക്കുന്നു.

നിലവില്‍ പി.എസ്.സിയുടെ 4 അംഗങ്ങള്‍ക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുള്ളത്. ചെയര്‍മാന്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് ക്രമക്കേടില്‍ പരാതിയുള്ളത്. കേസില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് എസ്.ഐ.ടി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരത്ത് ഇന്ന് കെപിസിസിയുടെ 'ജന...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഗ്യാനേഷ് കുമാറിനെ മാറ്റാന്‍ പ...

Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

Save your stories

Sign in