തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് അന്വേഷണസംഘം നിർദേശം നൽകിയിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കാൻ മുൻപ് വിസമ്മതിച്ചിരുന്ന ബൈജുവിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന നിലപാടിലായിരുന്നു അദ്ദേഹം.
എന്നാൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനവും പരാമർശങ്ങളും ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും കർശന നോട്ടീസ് അയക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ക്രൈംബ്രാഞ്ച് എം.ആർ. ബൈജുവിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയക്കുന്നത്.
പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും