Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥി ആത്മഹത്യ : പ്രതിഷേധം ശക്തം; കെഎസ് യു മാർച്ചിന് നേരെ അക്രമം; പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥി ആത്മഹത്യ : പ്രതിഷേധം ശക്തം; കെഎസ് യു മാർച്ചിന് നേരെ അക്രമം; പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോളേജ് അധികൃതർക്കെതിരെ കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മലബാർ ക്രിസ്ത്യൻ കോളേജിലെ പ്രിൻസിപ്പൽ ഗോഡ്‌വിൻ സാമ്രാട്ടിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ കെ.എസ്.യുവിന്‍റെ നേതൃത്വത്തിൽ കോളേജ് ഉപരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയത്. കോളേജിലേക്ക് നടത്തിയ മാർച്ച്‌ റോഡിൽ വെച്ചു പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പ്രതിഷേധം ശക്തമാക്കിയ പ്രവർത്തകർക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി. കെ.എസ്.യു ജില്ല പ്രസിഡന്‍റ്‌ വി.ടി നിഹാൽ ഉൾപ്പെടെ 30 ഓളം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. https://youtu.be/96wJJ1W4_18

Related articles

See all
Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സ്വർണ്ണക്കടത്ത് : എല്‍.ഡി.എഫ് കൗൺസില‍ർ കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍

Latest News

'സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത് ; തെറി പറയുന്നത് പ്രതിപക്ഷത്തിന്‍റെ സംസ്കാരമല്ല...

Latest News

കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മഹിളാമാള്‍ അടച്ചുപൂട്ടുന്നു ; പെരുവഴിയിലായി നൂറ...

Save your stories

Sign in