Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം; കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച്

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം; കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് ശ്രീ. കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ശ്രീ വി. ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. അദാനിയും കൂട്ടാളികളും നടത്തിയ സാമ്പത്തിക ഓഹരി ക്രമക്കേട് അന്വേഷിക്കുക, മണിപ്പൂരിലെ വംശഹത്യ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുക, വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിരന്തര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാജ്യത്തെ ഭരണകൂടം വാലാട്ടിയെപ്പോലെ അദാനിക്ക് മുന്നില്‍ കീഴടങ്ങുന്നുവെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. ധനകാര്യ സ്ഥാപനങ്ങളെയും പൊതു സമൂഹത്തേയും ഓഹരി ഉടമകളെയും കബളിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ അദാനി രാജ്യത്തെ കൊള്ളയടിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ലമെന്റില്‍ പോലും നരേന്ദ്രമോദി കളവു പറഞ്ഞ് രാജ്യത്തെ രാജ്യത്തെ പറ്റിക്കുന്നതായി മുരളീധരനും മൊദാനി ഭരണമാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്ന് എഐസിസി സെക്രട്ടറി കെ പി അറിവഴകനും കുറ്റപ്പെടുത്തി. അഭിനവ നിറോ ചക്രവര്‍ത്തിയെ പോലെ നരേന്ദ്രമോദി രാജ്യത്തെ വെണ്ണി റാക്കുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംഘടന ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു പറഞ്ഞു. കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in