Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമലയിലെ സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം; ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി; പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു

ശബരിമലയിലെ സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം; ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി; പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ശബരിമല കൈയടക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ, ദേവസ്വം ബോര്‍ഡിന്റെ സ്വയംഭരണാധികാരം അടിയറവ് വെക്കുന്നതിനെതിരെ, ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാത്തതിനെതിരെ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. താളമേളങ്ങളുടെ അകമ്പടിയോടെ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് ജീവനക്കാര്‍ അണിനിരന്നു. എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റ് ബിജു വി. നാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, യു.ഡി.എഫ്. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, മുന്‍ എം.എല്‍.എ. ടി. ശരത്ചന്ദ്ര പ്രസാദ്, ജി. ബൈജു, നെയ്യാറ്റിന്‍കര പ്രവീണ്‍, കൊല്ലം സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in