Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുപിയില്‍ പ്രയങ്ക നയിക്കും ; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തിലെത്തും ; അജയ്കുമാര്‍ ലല്ലു

യുപിയില്‍ പ്രയങ്ക നയിക്കും ; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തിലെത്തും ; അജയ്കുമാര്‍ ലല്ലു
  ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. സഖ്യത്തിനില്ലെന്ന് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തനിച്ച് മത്സരിച്ച് പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ മേല്‍നോട്ടത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക. അവരുടെ നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. യു.പി ഗവണ്‍മെന്റിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസാണെന്നും മികച്ച പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍  കഴിഞ്ഞെന്നും ലല്ലു അവകാശപ്പെട്ടു. സംസ്ഥാനത്ത് മാറ്റത്തിന്റെ ചിറകടികള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. യു.പിയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശും. അതിന്റെ പേര് പ്രിയങ്ക ഗാന്ധിയെന്നാണെന്നും  ലല്ലു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്നത് പാര്‍ട്ടി ദേശീയ നേതൃത്വമാണ് തീരുമാനിക്കുക. യു.പി ജനത പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിനെ കാണുന്നത്. പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃപ്തരാണ്. യു.പിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യുമെന്നും അജയ്കുമാര്‍ ലല്ലു പറഞ്ഞു.  

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in